യു.എ.ഇയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്

13 July, 2024

അബുദാബി: ആരോഗ്യരംഗത്ത് സമഗ്ര സംഭാവന നല്‍കിയ മലയാളി ഡോക്ടറിന്റെ പേര് റോഡിന് നല്‍കി യുഎഇ. പത്തനംതിട്ട സ്വദേശിയായ ഡോ. ജോര്‍ജ് മാത്യുവിന്റെ പേരാണ് അബുദാബിയിലെ റോഡിന് നല്‍കിയത്.

അല്‍ മഫ്റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡാണ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. യുഎഇയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയ ആളുകളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ടിന്റെ നീക്കം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ഡോ. ജോര്‍ജ് മാത്യു വളര്‍ന്നത്. 1963ല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. വിവാഹശേഷം കുടുംബത്തോടെയ യുഎഇയിലേക്ക് മാറുകയായിരുന്നു.

യുഎഇയുടെ രാഷ്ട്രപിതാവ് ശെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു ഡോ. മാത്യു പ്രതികരിച്ചു.


Comment

Editor Pics

Related News

വിസിറ്റിങ് വിസക്കാരെ ജോലിക്കെടുത്തൽ യു.എ.യിൽ 10 ലക്ഷം ദിർഹം പിഴ
യുഎയിൽ ശമ്പള അടിസ്ഥാനത്തില്‍ ഫാമിലി വിസ
ഒമാനില്‍ കപ്പലപകടം: ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി
യു.എ.ഇയിലെ റോഡിന് മലയാളി ഡോക്ടറുടെ പേര്