Or copy link
06 August, 2024
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്ത രണ്ട് മൃതദേഹങ്ങളും ഇരുപത് ശരീരഭാഗങ്ങളും സംസ്‌കരിച്ചു. പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനകളോടെയായിരുന്നു സംസ്‌കാരം. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.
ഞായറാഴ്ച എട്ടും തിങ്കളാഴ്ച 29ഉം മൃതദേഹവും 154 ശരീരഭാഗവുമാണ് പുത്തുമലയില്‍ സംസ്‌കരിച്ചത്. സംസ്‌കാരഭൂമി ദുരന്തസ്മാരകമായി സംരക്ഷിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആവശ്യമെങ്കില്‍ വീണ്ടും പുറത്തെടുക്കേണ്ടത് പരിഗണിച്ചാണ് ദഹിപ്പിക്കാതെ മണ്ണിലടക്കുന്നത്. എല്ലാത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ പരിശോധനയ്ക്ക് ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment