Or copy link
28 June, 2024
വത്തിക്കാന്‍ സിറ്റി: റൊമാനോയില്‍ നടന്നെന്ന് അവകാശവാദമുന്നയിക്കുന്ന മരിയന്‍ പ്രത്യക്ഷീകരണത്തെയും സ്വകാര്യ വെളിപാടുകളെയും തള്ളി വത്തിക്കാന്‍. റോമിലെ ട്രെവിഗ്‌നാനോ റൊമാനോയിലെ ഗിസെല്ല കാര്‍ഡിയ എന്ന സ്ത്രീയുടെയും ഭര്‍ത്താവ് ജിയാനിയുടെയും അവകാശവാദങ്ങളാണ് വത്തിക്കാന്‍ തള്ളിയത്.
കന്യകാമറിയത്തിന്റെയും യേശുവിന്റെയും പിതാവായ ദൈവത്തിന്റെയും ദര്‍ശനം ലഭിച്ചതായാണ് ഇവര്‍ അവകാശപ്പെട്ടത്. ഇവരുടെ അവകാശവാദങ്ങളില്‍ പഠനം നടത്തിയാണ് വത്തിക്കാന്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. ഇവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും ഇവിടേക്ക് നടത്തുന്ന തീര്‍ത്ഥാടനവും വത്തിക്കാന്‍ വിശ്വാസ കാര്യാലയം നിരോധിച്ചു.
മെഡ്ജുഗോറിയയില്‍ നിന്ന് ഔവര്‍ ലേഡി ഓഫ് പീസ് എന്ന ചിത്രം ദമ്പതികള്‍ തിരികെ കൊണ്ടുവന്നതിന് ശേഷമാണ് അവകാശ വാദങ്ങളുടെ തുടക്കം. ചിത്രത്തില്‍ നിന്നു രക്തം വന്നെന്നും ഓരോ മാസവും മൂന്നാം ദിവസം കന്യകാമറിയത്തിന്റെ സന്ദേശം ലഭിക്കുന്നുണ്ടെന്നും ഒരു എന്‍ജിഓയുടെ സഹായത്തോടെ കാര്‍ഡിയ ഒരു ചാപ്പല്‍ നിര്‍മ്മിച്ചിരുന്നു.
സഭയുടെ അംഗീകാരമില്ലാതെയായിരിന്നു ഇത്തരം നീക്കങ്ങള്‍. കഴിഞ്ഞ വര്‍ഷം, സിവിറ്റ കാസ്റ്റെല്ലാനയിലെ ബിഷപ്പ് മാര്‍ക്കോ സാല്‍വി, കാര്‍ഡിയയോടൊപ്പം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിന്നു. ഇതിനിടെ ട്രെവിഗ്‌നാനോ സിറ്റി ഗവണ്‍മെന്റ് ചാപ്പല്‍ അടച്ചുപൂട്ടി. മരിയോളജിസ്റ്റുകള്‍, ദൈവശാസ്ത്രജ്ഞര്‍, കാനോന്‍ പണ്ഡിതര്‍, മനശാസ്ത്രജ്ഞര്‍, മറ്റ് വിദഗ്ധര്‍ എന്നിവരുടെ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെ മാര്‍ച്ച് മാസത്തില്‍ ബിഷപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിരിന്നു.
ഈ മരിയന്‍ ദര്‍ശന സന്ദേശങ്ങളില്‍ 'നിരവധി ദൈവശാസ്ത്രപരമായ തെറ്റുകള്‍' അടങ്ങിയിട്ടുണ്ടെന്ന് ബിഷപ്പ് തന്റെ ഉത്തരവില്‍ വിശദീകരിച്ചു. റൊമാനോയിലെ സംഭവങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധിപ്പിക്കുന്ന കൂദാശകളോ മറ്റ് പ്രാര്‍ത്ഥനകളോ നടത്തുന്നതില്‍ നിന്ന് അദ്ദേഹം വൈദികരെ വിലക്കിയിരിന്നു. പ്രാദേശിക ബിഷപ്പിന്റെ പഠനങ്ങളെ സ്ഥിരീകരിച്ചുക്കൊണ്ടാണ് വത്തിക്കാന്‍ പൂര്‍ണ്ണമായും ശരിവെച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment