സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വ്ലോ​ഗറിന് സ്ത്രീകളുടെ മർദനം

27 July, 2024

സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് പാലക്കാട് സ്വദേശിയായ വ്‌ളോഗറെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകള്‍ മർദിച്ചു.തമിഴ്‌നാട് സേലത്ത് നിന്നെത്തിയ സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. ഇന്നലെയാണ് യുവാവിന് മര്‍ദ്ദനമേറ്റത്. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിപ്പിച്ചെന്നായിരുന്നു സ്ത്രീകള്‍ ആരോപിച്ചത്. അട്ടപ്പാടിയില്‍ ടെക്‌സ്റ്റൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്ന. ഇയാള്‍ അട്ടപ്പാടി ചന്തക്കട സ്വദേശിയാണ് മുഹമ്മദ് അലി ജിന്ന.

മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്നയെ പൊലീസ് സ്ഥലത്തെത്തിയാണ് കെട്ടഴിച്ചുവിട്ട് മോചിപ്പിച്ചത്. തുടര്‍ന്ന് മുഹമ്മദ് അലിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച സ്ത്രീകള്‍ക്കെതിരെയും മര്‍ദ്ദനമേറ്റ മുഹമ്മദ് അലി ജിന്നയ്‌ക്കെതിരെയും അഗളി പൊലീസ് കോസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Comment

Editor Pics

Related News

വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, മകനെ പൊലീസ് തിരയുന്നു
വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
യുവതിയെ എയർ​ഗൺ ഉപയോ​ഗിച്ച് കൊല്ലാൻ ശ്രമിച്ച സംഭവം; ഡോക്ടർ ദീപ്തി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ.
സ്വത്തുക്കൾ മകളുടെ പേരിലെഴുതിവെച്ച് അമ്മ ചിതയൊരുക്കി ജീവനൊടുക്കി