Or copy link
15 May, 2024
ബംഗലൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി കുത്തി ക്കൊലപ്പെടുത്തി. അഞ്ജലി എന്ന 20 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹുബ്ബളി വീരപുരയിലാണ് സംഭവം. വിശ്വ എന്ന ഗിരീഷ് (23) ആണ് കൊലയാളി. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അക്രമം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് ഉറങ്ങിക്കിടന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ മുത്തശ്ശിയും സഹോദരിമാരും നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. മുറിയില്‍ നിന്നും വീട്ടിലൂടെ വലിച്ചിഴച്ച പ്രതി, അടിക്കളയില്‍ കൊണ്ടിട്ടശേഷവും കുത്തി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ പ്രതി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment