പെര്‍ത്തില്‍ യുവമലയാളി നഴ്‌സ് നിര്യാതയായി

28 June, 2024

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ യുവമലയാളി നഴ്‌സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മയിപ്പാന്‍ സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്. ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു. 

തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ രോഗം വഷളായി. പെര്‍ത്ത് സര്‍ ചാള്‍സ് ഗാര്‍ഡനര്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

എറണാകുളം അങ്കമാലി ചക്കിയത്ത് ദേവസി-അന്നക്കുട്ടി ദമ്പതികളുടെ നാലുമക്കളില്‍ ഏറ്റവും ഇളയതാണ് മേരിക്കുഞ്ഞ്. പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗമാണ്. മക്കള്‍: ഏയ്ഞ്ചല്‍, ആല്‍ഫി, അലീന, ആന്‍ലിസ. സഹോദരങ്ങള്‍: റെന്‍സി, സിസ്റ്റര്‍ ലൈസി, ലിറ്റി. സംസ്‌കാരം പിന്നീട് നടക്കും.




Comment

Editor Pics

Related News

ഹൃദയാഘാതം, യു.കെ മലയാളി മരിച്ചു
പെര്‍ത്തില്‍ യുവമലയാളി നഴ്‌സ് നിര്യാതയായി
സൈക്കിളില്‍ നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു
സിസ്റ്റർ അഞ്ജുവിന്റെ പിതാവ് തോട്ടത്തിൽ ജോൺ ഉലഹന്നാൻ നിര്യാതനായി