കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധ, എട്ട് പേർ ആശുപത്രിയിൽ

0
73

മലപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തെ തുടർന്ന് ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ഷവർമ്മ കഴിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിലായി.