മൂവാറ്റുപുഴ: മൂന്ന് പതിറ്റാണ്ടിലേറെ ഉത്സവപറമ്പുകളും ആഘോഷ വേദികളും ഇളക്കിമറിച്ച മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസ് ഗാനമേള ട്രൂപ്പിന്റെ ഡയറക്ടറും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.45ന് എറണാകുലം ലിസി ഹോസ്പിറ്റലിലാണ് അന്ത്യം. വെള്ളിയാഴ്ച പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റലില്‍ എത്തിക്കും. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. മൂവാറ്റുപുഴ ടൗണ്‍ പള്ളിയില്‍ തിങ്കളാഴ്ച 11ന് പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടിന് സംസ്‌കാരം.