ക്രിസ്തുശിഷ്യന്മാർ കൊല്ലപ്പെട്ടതെങ്ങനെ?

0
78

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന കാലഘട്ടത്തിൽ ആദിമ അപ്പസ്‌തോലൻമാരുടെയും സഭാപിതാക്കൻമാരുടെയും മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

  1. മാർ കേപ്പ (പത്രോസ്)ശ്ലീഹാ
    പരിശുദ്ധ കത്തോലിക്കാ സഭയുടെ ആദ്യതലവനും ശിഷ്യപ്രദാനിയും ആയിരുന്ന മാർകേപ്പ എന്ന പത്രോസ്. ജറുസലേം തലസ്ഥാനം ആക്കി ആദ്യം ശ്ലൈഹിക മേൽനോട്ടം വഹിച്ച അദേഹം അവിടെനിന് അന്ത്യോക്ക്യയിലേക്കും തുടർന്ന് റോമിലും എത്തി അവിടെ വെച്ച് റോമൻ അദികാരികൾ അദേഹത്തിന് കുരിശുമരണം വിധിച്ചൂ തന്നെ ക്രൂശിക്കുവാൻ കൊണ്ടുപോയവരോട് ക്രിസ്തുമരിച്ചതിനു തുല്യമായി മരിക്കുവാൻ താൻ യോഗ്യനല്ലെന്നും, അതിനാൽ തലകീഴായി ക്രൂശിക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ അങ്ങനെ ചെയ്തതായി സഭാചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.
    2; യാക്കോബ് ശ്ലീഹാ (സെബദിയുടെ മകൻ)
    അപ്പ. പ്രവർത്തനങ്ങൾ 12:1 വായിക്കുമ്പോൾ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു. പുതിയതായി ഭരണത്തിലേറിയ ഹെറോദേസ് അഗ്രിപ്പാ, റോമാക്കാരെ പ്രസാദിപ്പിക്കുവാൻ പുതിയതായി രൂപമെടുത്ത വിശ്വാസ വൃന്ദത്തിന്റെ നേതാക്കളെ പീഡിപ്പിക്കുവാൻ ആരംഭിച്ചു. യാക്കോബിനെ പിടിച്ച് കൊല്ലുവാനുള്ള സ്ഥലത്തെത്തിയപ്പോൾ, യാക്കോബിനെതിരെ ആക്ഷേപമുന്നയിച്ച മനുഷ്യൻ ദൈവഭക്തന്റെ പെരുമാറ്റം കണ്ട് ആകൃഷ്ടനായി അവിടെ വെച്ചു തന്നെ യേശുവിനെ സ്വീകരിച്ചു, യാക്കോബിനൊപ്പം രക്തസാക്ഷിയായി
    3;യോഹന്നാൻ ശ്ലീഹാ
    തിളച്ച എണ്ണയിൽ കൊല്ലാനായി ശ്ലീഹായെ മൂനു മണിക്കുർ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പത്ത്‌മോസ് എന്ന ദീപിലേക്ക് നാടുകടത്തി. മുമ്പ് നാടുകടത്തിയ കുറ്റവാളികളുടെ എല്ലുകളും തലയോട്ടികളും കൊണ്ടു നിറഞ്ഞ ദ്വീപിൽ വെച്ച് അപ്പോസ്തലൻ, പുതിയനിയമത്തിലെ പ്രവചന ഗ്രന്ഥമായ വെളിപാട് പുസ്തകം രചിച്ചു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ട യോഹന്നാൻ തുർക്കിയിലേക്ക് മടങ്ങി അവിടെ സഭയുടെ നേത്യത്വം ഏറ്റെടുത്തു. അപ്പോസ്തലൻമാരിൽ സ്വഭാവികമരണം വരിച്ച ഏക വ്യക്തി മാർ യോഹന്നാൻ ശ്ലീഹാ മാത്രമാണ് എന്ന് ചരിത്രം പറയുന്നു. ശ്ലിഹയുടേതായി, സ്‌നേഹത്തിന്റെ സുവിശേഷം എന്നറിയപെടുന്ന നാലം സുവിശേഷവും മൂന് ലേഖനങ്ങളും മുണ്ട് അവസാന നാളുകളിൽ സുവിശേഷ പ്രചരണത്തിന് സ്‌നേഹം എന്ന വാക്ക് മാത്രമേ അദേഹം ഉച്ചരിച്ചിരുന്നുള്ളു അതിനാൽ അദേഹം സ്‌നേഹത്തിന്റെ ശ്ലിഹാ എന്നും അറിയപെടുന്നു. സമന്തര സുവിശേക്ഷകൻ മാർകാണാതപോയ മിശിഹാനുഭവം യോഹന്നാശ്ലിഹാ ഒപ്പിയെടുത്തു അന്ത്യത്താഴസമയത്ത് വഷസിൽ ചാരികിടന്ന് അനുഭവം സുവിശേഷം യദാവിദം വായിക്കുന്നവരിലേക്കൂം ഒഴുകിയിറങ്ങുന്നു കഴുൻ ആണ് അദേഹത്തിന്റെ സുവിശേഷത്തിന്റെ പ്രതികം
    4; തോമാ ശ്ലീഹ
    തോമസ് ഗ്രീസിലും, ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കേരളത്തിലും, പഞ്ചാബിലുമായി രണ്ട് തോമാശ്ലീഹാ പാരമ്പര്യങ്ങൾ നിലവിലുണ്ട്. കർത്താവിന്റേ ശിഷ്യൻമാരിൽ ഏറ്റവും ധ്യരൈ്യശാലിയും തീഷ്ണമതിയും ആയിരുന്നു ശ്ലിഹ മഹത്തികരണത്തിന് മുൻമ്പ് പോലും നമ്മൾക്കും അവനോടുകൂടി പോയ് മരിക്കാം എന്ന് പറയത്തക്ക ആഴമായ സ്‌നേഹവും വിശ്വാസവും ശ്ലീഹായിലുണ്ടായിരുന്നു ഇന്ത്യയിലേ സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക വിജാതായ ഭരണാധിപൻ മാരേ പ്രകോപിപ്പിച്ച മാർ തോമായെ മൈലപ്പുരിനടുത്ത് മലയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ വേദവിരോദികൾ കുന്തംകൊണ്ടു കുത്തിക്കോലപെടുത്തി . AD 52ൽ കേരളത്തിൽ കപ്പലിറങ്ങിയ വിശുദ്ധനാണ് നമ്മുടെ നാട്ടിൽ മെശിയാമ്മികത പ്രചരിപ്പിച്ചത് AD 72 ൽ വധിക്കപെട്ട അദേഹത്തിന്റെ കബറിടം ചെന്നൈക്കടുത്ത് മൈലാപ്പൂരിൽ സ്ഥിതിചെയ്യുന്നു , ഭരതത്തിന്റെ അപ്പസ്ഥോലൻ ആയി തിരുസഭ വണങ്ങുന്നു
    5; അന്ത്രയോസ് ശ്ലിഹാ
    പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരൻ ഡോർമൻ ന്യൂമാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, AD 69 ൽ അന്ത്രയോസ് പടിഞ്ഞാറൻ ഗ്രീസിലുള്ള പട്രാസിലേക്ക് പോയി. അവിടുത്തെ റോമൻ പ്രൊ -കോൺസലായ ഈജറ്റസുമായി വിശ്വാസ സംവാദത്തിലേർപ്പെട്ടു. അവസാനം, ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞു. പക്ഷെ അന്ത്രയോസ് വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഈജിറ്റസ് അന്ത്രയോസിനെ പൂർണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്. രണ്ടു ദിവസം കുരിശിൽ കിടന്ന അന്ത്രയോസ് വഴി പോക്കരോടു പോലും ആ കഷ്ടതയിലും സുവിശേഷം പ്രസംഗിച്ചു.
    6; ഫിലിപ്പോസ് ശ്ലിഹ
    യേശുവിന്റെ ആദ്യത്തെ ശിഷ്യനായ ഫിലിപ്പോസ ശ്ലിഹാ മറ്റുളളവരെ ക്രിസ്ഥുവിലെക്ക് ആടുപ്പിക്കുന്ന ആളായി സുവിശേഷം (യോഹന്നാൻ1:45) പരിചയപെടുത്തുന്നു പിന്നീട് ഏഷ്യയിൽ മിഷണറിയായി മാറി. ഈജിപ്ഷ്യൻ പട്ടണമായ ഹെലിയോപൊലീസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54 ൽ തൂക്കിക്കൊല്ലുകയും ചെയ്തു.
    7 ; മത്തായി ശ്ലീഹാ
    ആദ്യസുവിശേഷത്തിന്റ കർത്താവാണ് മാർ മത്തായി ശ്ലീഹാ ക്രിസ്തു ശിഷ്യനായി മാറിയ ചുങ്കക്കാരൻ മത്തായി, എത്യോപ്യയിൽ സുവിശേഷം അറിയിക്കവെ, രാജാവിന്റെ അധാർമ്മിക ജീവിതത്തെ ചോദ്യം ചെയ്യുക നിമിത്തം, രാജാവായ ഹെർട്ടാക്കസിന്റെ വാൾക്കാരൻ പുറകിൽ നിന്ന് കുത്തിക്കൊന്നു

8; ബർത്തിലോമിയ ശ്ലീഹാ
മാർ ബർത്തിലോമിയ ശ്ലീഹാ മാർ തോമാശ്ലീഹായോടൊപ്പം ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തിലോമിയായെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.
9; ഹെൽപൈയുടെ പുത്രനായ യാക്കോബ് ശ്ലീഹാ
മാർ യോഹന്നാൻ ശ്ലീഹ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് യാക്കോബായിരിക്കും,94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്‌സ് രേഖപ്പെടുത്തുന്നു.
10; യൂദാ തദേവൂസ് ശ്ലിഹ
തിഷണമതിയായ ശ്ലിഹായുടെ പ്രവർത്തനങ്ങളിൽ അസ്വസ്ത്തമായ വിജാതായ ഭരണാധിപർ അദേഹത്തേ പിഡിപ്പിക്കുകയും AD 72 ൽ എഡേസ എന്ന പട്ടണത്തിൽ (തുർക്കിയിലും ,ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കുകയും ചെയ്തു
11; കാനാൻകാരനായ ശിമയോൻ ശ്ലിഹ
ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമയോൻ, AD 74ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.
12 ; മത്തിയാസ് ശ്ലിഹ
എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു. എന്നാൽ ജെറുസലേമില് വച്ച് കല്ലെറിയപ്പെട്ടു എന്നും പറയപ്പെടുന്നു
13; മർക്കോസ്
ഈജിപ്തിലെ അലക്‌സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.
ശ്ലിഹായാണ് രണ്ടാം സുവിശേഷത്തിന്റെ കർത്താവ് സിംഹമാണ് പ്രതികമായി നൽകപെട്ടിരിക്കുന്നത്
14; ലൂക്കാ
കർത്താവിന്റേ സുവിശേഷം ലോകത്തോടു വിളിച്ചു പറഞ്ഞ ശ്ലിഹയാണ് മൂനാമത്തേ സുവിശേഷത്തിന്റെ കർത്താവ് അദേഹം തന്നേയാണ് അപ്പസോല പ്രവർത്തനങ്ങളും രചിച്ചത് ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു. സുവിശേഷത്തിന്റെ പ്രതികമായി നൽകപെട്ടിരിക്കുന്നത് കാളയാണ്
15;പൗലോസ് ശ്ലിഹ
സുവിശേഷത്തിന് വേണ്ടി ഇത്രമാത്രം ജ്വലിച്ച ഒരു വ്യക്തി ഉണ്ടായിരുന്നില്ല ആദിമസഭയിലെ വേദ പ്രചാരകരിൽ ഏറ്റവും പണ്ഠിതനും ശ്ലിഹ ആയിയുന്നു താൻ കടന്നു പോയ പീഠനങ്ങളുടെ ഒരു വിവരണം ശ്ലിഹ പറയുന്നുണ്ട് വിവിധ ഭാക്ഷകൾ സംസാരിച്ചിരുന്ന ശ്ലിഹ ആദ്യം സഭയെ പീഠിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. ഈടുറ്റലേഖനങ്ങളിലുടെ താൻ സുവിശേഷം അറിയിച്ച മണ്ണിൽ വിശ്വാസം രൂഡമൂലമാക്കുന്നതിലും അക്ഷിണ പരിശ്രമവും ആഴമായ ദൈവവിശ്വാസവും ധാർമ്മികതയും ക്രിസ്തിയ മനസാക്ക്ഷിയും രൂപപ്പെടുത്തി എടുക്കുന്നതിനും ശ്ലിഹ പുതുതായി വിശ്വാസം സ്വീകരിച്ചവരെ സഹായിച്ചിരുന്നു യഹുദമതത്തിന്റെ തുടർച്ചയാണ് ക്രിസ്തുമതം എന്ന ധാരണ ശ്ലിഹായൽ മാറ്റപെട്ടു . റോമൻ ഭരണകൂടത്താൽ അദേഹം ശിശസ് ഛേദിക്കപെട്ട് വീര രക്തസാക്ഷ്യം വഹിച്ചു