അമിത്ഷായ്ക്ക് കോവിഡ് 19

0
474

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള അദ്ദേഹത്തെ ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിസാരമായ രോഗലക്ഷണങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന്
അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഷായെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും ഷാ വ്യക്തമാക്കി. അമിത്ഷായുമായി സമ്പർക്കമുണ്ടായിരുന്നവരോട് സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here