കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ അൺലോക്ക് മൂന്നാം ഘട്ടത്തിൽ കേന്ദ്രം ഭേദഗതി വരുത്തും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് ഭേദഗതി.
അൺലോക്കിന്റെ മൂന്നാം ഘട്ടത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം പിൻവലിക്കും. മെട്രോ റെയിൽ സർവീസുകളും അൺ ലോക്ക് മൂന്നിൽ പ്രവർത്തിക്കില്ല. നീന്തൽ കുളങ്ങളും, ജിംനേഷ്യവും അൺ ലോക്ക് മൂന്നിൽ നിശ്ചലമായിരിക്കും.
മെയ് മൂന്നിന് ലോക്ക് ഡൗൺ തുങ്ങിയിട്ട് 68 ദിവസം പൂർത്തിയായതോടെയാണ് കേന്ദ്രസർക്കാർ അൺലോക്കിന്റെ രണ്ട് ഘട്ടങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം അൺലോക്കാണെങ്കിൽ പോലുംകണ്ടെയ്ൻമെന്റ് സോണുകളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക്ഇളവുകളില്ല. സംസ്ഥാനങ്ങൾക്ക് ഇളവുകൾ ഇല്ലാതാക്കാനുള്ള അനുവാദവും നൽകി.