അൺലോക്ക് 3, സ്‌കൂളുകളും കോളെജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല

0
1130

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അൺലോക്ക് 3 ന്റെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. സ്‌കൂളുകളും കോളെജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. ജിമ്മുകൾ ആഗസ്റ്റ് 5 മുതൽ തുറക്കാം. രാത്രി കർഫ്യൂവും പിൻവലിച്ചിട്ടുണ്ട്.

വന്ദേഭാരതിന് പുറമേ ചില അന്താരാഷ്ട്ര വിമാനസർവീസുകൾ വീണ്ടും തുടങ്ങും. യോഗ കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാം. സ്വാതന്ത്ര്യദിനാഘോഷങ്ങളും നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കാം.