ഇന്ത്യയിൽ പത്തരലക്ഷം കോവിഡ് ബാധിതർ

0
758

ഇന്ത്യയിൽ പത്തരലക്ഷം പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. നിരവധി സംസ്ഥാനങ്ങളിൽ സമൂഹവ്യാപനം തുടങ്ങിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ. വി.കെ. മോംഗ അറിയിച്ചു.
വെസ്റ്റ് ബംഗാളിൽ എണ്ണം 40,000 രോഗബാധിതരാണുള്ളത്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആന്ധ്രയിലെ ശ്രീകാകുളത്ത് 14 ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണും ഏർപ്പെടുത്തി.മഹാരാഷ്ട്ര, കർണാടക, കേരളം, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സമൂഹവ്യാപനം നടക്കുന്നുണ്ടെന്ന് ഐഎംഎ അധ്യക്ഷൻ പറഞ്ഞു.
തമിഴ്നാട്ടിൽ പുതിയതായി 4807 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 88 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,65,714 ഉം മരണം 2403 ഉം ആയി. ചെന്നൈയിൽ ഇതുവരെ 84,598 കൊവിഡ് ബാധിതരാണുള്ളത്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1475 കോവിഡ് ബാധയുണ്ടായി. കർണാടകയിൽ കഴിഞ്ഞ ദിവസം മാത്രം 4,537 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേർ മരിച്ചു. കർണ്ണാടകയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 59,652 ആണ്. 1240 പേർ മരിച്ചു. ബംഗളൂരുവിൽ മാത്രം 2125 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ രോഗികളുടെ എണ്ണം 3963 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 52 പേരാണ് ആന്ധ്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. വെസ്റ്റ് ബംഗാളിൽ 2,198, ഉത്തർപ്രദേശിൽ 1986, തെലങ്കാനയിൽ 1,284, ഗുജറാത്തിൽ 1061, ബിഹാറിൽ 739 എന്നിങ്ങനെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.