കനത്തമഴ: കൊങ്കൺ റെയിൽപാതയിലെ ടണൽ തകർന്നു

0
5578

കനത്തമഴയെത്തുടർന്ന് കൊങ്കൺ റെയിൽപാതയിലെ ടണലിന്റെ ഒരു ഭാഗം തകർന്ന നിലയിൽ. മഹാരാഷ്ട്ര-ഗോവ അതിർത്തിയിലുള്ള മഡൂർ-പെർണം സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന്റെ ഉൾഭിത്തിയാണ് ഇടിഞ്ഞത്. അഞ്ച് മീറ്ററോളം ഇടിഞ്ഞുതാന്നിട്ടുണ്ട്.

അതിരാവിലെ 2.50 നായിരുന്നു സംഭവം. മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കൊങ്കൺ റെയിൽവേ അധികൃതർ വ്യക്തമാക്കി.
തുരങ്കം തകർന്നതോടെ എറണാകുളം – നിസാമുദീൻ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ, തിരുവനന്തപുരം സെൻട്രൽ ലോകമാന്യതിലക് സ്പെഷ്യൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ രാജധാനി സ്പെഷ്യൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.