പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടു

0
1069

പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടതിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം.
ഉത്തര്‍ദിനാജ്പൂരിലെ കാലഗഞ്ചിലാണ് മരണത്തില്‍ പ്രതിഷേധിച്ച്
നാട്ടുകാര്‍ റോഡ് തടയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തത്.

പെണ്‍കുട്ടിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്തു. അക്രമാസക്തരായ നാട്ടുകാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതോടെ പൊലീസ് സംഘം സ്ഥലത്തെത്തുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.
തുടര്‍ന്ന് പൊലീസും നാട്ടുകാരും ഏറ്റമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.

ഇന്നലെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മരച്ചുവട്ടില്‍ നിന്നാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.