ചെന്നൈ: റൂമിലെ ഫാനിന്റെ സ്പീഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പത്താം ക്ലാസുകാരി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പുരസവാക്കത്തെ പന്ത്രണ്ട് നിലയുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന
എ റുഹീയാണ് (15) മരിച്ചത്.
12 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്.
ഇന്നലെ വൈകുന്നേരം പന്ത്രണ്ടാം നിലയിലുള്ള സ്വന്തം അപ്പാർട്ട്മെന്റിൽ ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഫാനിന്റെ വേഗത്തെചൊല്ലിയുള്ള തർക്കമുണ്ടായത്.പരാതിയുമായി അമ്മയുടെ അടുത്തെത്തിയ റുഹീയോട് അടുത്ത മുറിയിലേക്ക് പോകാൻ അമ്മ പറഞ്ഞു. എന്നാൽ മുറിയിലേക്ക് പോകാതിരുന്ന റൂഹി ബന്ധുക്കളുമായി വീണ്ടും വഴക്കടിച്ചു. തുടർന്ന് ഫ്‌ളാറ്റിന്റെ
ടെറസിലെത്തിയ റൂഹി താഴേക്ക് ചാടുകയായിരുന്നു. 90 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥിനിയാണ് റൂഹി.