മോദിയുടെ അമ്മ വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി

0
54

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെ അമ്മയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
‘അമ്മയും മകനും തമ്മിലുള്ള സ്നേഹം അനന്തവും വിലമതിക്കാനാകാത്തതുമാണ്. മോദിജി, ഈ വിഷമഘട്ടത്തില്‍ എന്റെ സ്നേഹവും പിന്തുണയും അങ്ങേയ്ക്കൊപ്പമുണ്ട്. താങ്കളുടെ അമ്മ വേഗം സുഖം പ്രാപിക്കട്ടേയെന്ന് പ്രത്യാശിക്കുന്നു.’ രാഹുല്‍ ട്വീറ്റ് ചെയ്തു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മോദിയുടെ അമ്മ ഹീരാ ബെന്‍ മോദി(99)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോദി ബുധനാഴ്ച ഉച്ചയോടെ അഹമ്മദാബാദിലേക്ക് തിരിച്ചു.