12 വയസ്സുകാരനെ കൂട്ടബലാത്സംഗം ചെയ്തു, ഒരാള്‍ അറസ്റ്റില്‍

0
63

ന്യൂ ഡല്‍ഹി: ഡല്‍ഹി സീലംപൂരില്‍ 12 വയസ്സുകാരനെ നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കുട്ടിയെ ഇഷ്ടികയും വടിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും കുട്ടിയുടെ അമ്മ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപത്രിയിലിലെത്തിച്ച കുട്ടിയുടെ നില അതീവ ഗുരുതാരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കായി അന്വേഷണം തുടരുകയാണ്.

”ഡല്‍ഹിയില്‍ ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ലെന്ന്” വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ട്വിറ്ററില്‍ കുറിച്ച്. 12 വയസ്സുള്ള ആണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും വടികൊണ്ട് അടിച്ച് പാതി മരിച്ച നിലയില്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ഞങ്ങളുടെ സംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു,” സ്വാതി മലിവാല്‍ പറഞ്ഞു എഫ്.ഐ.ആറിന്റെ പകര്‍പ്പ്, പ്രതികളുടെ വിശദാംശങ്ങള്‍, ഇതുവരെയുള്ള അറസ്റ്റ് തുടങ്ങിയ വിശദാംശങ്ങള്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.