ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ

31
991

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് 196 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). അതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്നും സർക്കാരിന്റെ ആരോഗ്യ ജീവൻരക്ഷാ ഇൻഷുറൻസുകൾ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഐ.എം.എ. ആവശ്യപ്പെട്ടു.

”കോവിഡ് ബാധിച്ച ഡോക്ടർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശുപത്രികളിൽ കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം” ഐ.എം.എ. ദേശീയ പ്രസിഡന്റ് രാജൻ ശർമ വ്യക്തമാക്കി. പുതിയ കണക്കനുസരിച്ച് ഇന്ത്യിൽ 196 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 170 പേരും 50 വയസ്സിനുമുകളിലുള്ളവരാണ്. 40 ശതമാനവും ജനറൽ ഡോക്ടർമാരാണ്.

31 COMMENTS