അച്ചടക്കലംഘനം: നടി ഗായത്രി രഘുറാമിനെ ബിജെപിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു

0
17

ചെന്നൈ: അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നടി ഗായത്രി രഘുറാമിനെ ബിജെപിയില്‍
നിന്നു സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. നടിയുടെ നിരന്തരമായ അച്ചടക്ക ലംഘനം മൂലമാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ അറിയിച്ചു. പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗം അധ്യക്ഷയാണ് ഗായത്രി രഘുറാം.

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി തിരുച്ചി സൂര്യശിവയെ പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റിനിര്‍ത്തുന്നതായും അണ്ണാമലൈ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അതുവരെ തിരുച്ചി സൂര്യശിവയെ മാറ്റിനിര്‍ത്തുന്നതായും അറിയിപ്പില്‍ പറയുന്നു.