അമിതാഭ്ബച്ചന് വീണ്ടും കോവിഡ്

0
89

മുംബൈ : തന്നെ വീണ്ടും കൊവിഡ് ബാധിച്ചതായി മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് പങ്ക് വെച്ചത്.

എനിക്ക് ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും തന്നെ ഉടന്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബച്ചന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. .ഇത് രണ്ടാം തവണയാണ് ബച്ചന് കോവിഡ് ബാധിക്കുന്നത്.

നടനും മകനുമായ അഭിഷേക് ബച്ചന്‍, നടനും മരുമകളും ഐശ്വര്യ റായ് ബച്ചന്‍, ചെറുമകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ക്കൊപ്പം 2020 ജൂലൈയില്‍ അമിതാഭ് ബച്ചനും കോവിഡ് ബാധിച്ചിരുന്നു.