ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് മന്‍ഡാല മലനിരകള്‍ക്ക് സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.
അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ സാംഗെ ഗ്രാമത്തില്‍ നിന്ന് അസമിലെ സോനിത്പൂര്‍ ജില്ലയിലെ മിസമാരിയിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. രാവിലെ ഒന്‍പതിന് പുറപ്പെട്ട കോപ്റ്ററുമായി എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ബന്ധം 9.15ഓടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് മന്‍ഡാല മലനിരകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മന്‍ഡാലയുടെ കിഴക്കന്‍ ഗ്രാമമായ ബംഗ്ലാജാപ്പിന് സമീപം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തി. എന്നാല്‍ പൈലറ്റിനെയും സഹപൈലറ്റിനെയും കാണാതായതോടെ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു