ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

0
29

ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി ഗോവയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം സൊണാലി ഗോവയിലായിരുന്നു. അഭിനയത്തിന് പുറമെ സോണാലി ബിജെപി നേതാവ് കൂടിയായിരുന്നു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുൽദീപ് ബിഷ്‌ണോയിക്കെതിരെ ആദംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി സോണാലി മത്സരിച്ചിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ആദംപൂരിൽ നിന്നുള്ള ബിജെപി മത്സരാർത്ഥി താനാണെന്ന് അവർ അവകാശപ്പെട്ടിരുന്നുവെങ്കിലും കുൽദീപ് ബിഷ്‌ണോയി കഴിഞ്ഞ ആഴ്ച അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.