ബോളിവുഡ് നടൻ ആസിഫ് ബസ്റ തൂങ്ങിമരിച്ച നിലയിൽ

0
256

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ആസിഫ് ബസ്റ തൂങ്ങിമരിച്ച നിലയിൽ
ഹിമാചൽപ്രദേശിലെ ധർമ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

മക്ലിയോഡ് ഗഞ്ചിലായിരുന്ന കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് താമസിച്ചിരുന്നത്.
ജബ് വീ മെറ്റ്, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബ്ലാക്ക് ഫ്രൈഡേ, കൈ പോ ചെ, ക്രിഷ് 3, ഏക് വില്ലൻ, റോംഗ് സൈഡ് രാജു എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.

പാതാൾ ലോക്, ഹോസ്റ്റേജസ് എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here