പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍

0
84

സമൂഹമാധ്യമത്തിലൂടെയുള്ള ബന്ധം അവസാനിപ്പിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായ 16 വയസുകാരിക്ക് നേരെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
സംഭവത്തില്‍ അര്‍മാന്‍ എന്ന അമാനത് അലി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോളിനു വെടിയേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

2 വര്‍ഷമായി പെണ്‍കുട്ടിയും ഇയാളും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധം മാസങ്ങള്‍ക്ക് മുമ്പ്
പെണ്‍കുട്ടി അവസാനിപ്പിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അര്‍മാന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ ബോബിയും പ്രവീണും ചേര്‍ന്ന് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ ശേഷം അര്‍മാന്‍ വെടിയുതിര്‍ക്കുകയായിരുന്നു.