ബസ് വൈദ്യുത കമ്പിയിൽ തട്ടി തീ പിടിച്ച് മൂന്ന് പേർ മരിച്ചു

0
1144

ജയ്പൂർ: ഓടിക്കൊണ്ടിരിക്കെ ബസ് വൈദ്യുത കമ്പിയിൽ തട്ടി തീ പിടിച്ച് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡൽഹി-ജയ്പൂർ ഹൈവേയിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വൈദ്യുതാഘാതത്തെ തുടർന്നുണ്ടായ പൊള്ളലാണ് മൂന്നുപേർ മരിക്കാൻ കാരണം.