ബസും എസ്.യു.വിയുമായി കൂട്ടിയിടിച്ചു, ഒമ്പതുമരണം

0
73

ന്യൂഡല്‍ഹി: ബസും എസ്.യു.വിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുമരണം. ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. 28 പേര്‍ക്ക് പരിക്കേറ്റു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കഴിഞ്ഞ മടങ്ങുന്ന ആളുകളായിരുന്നു ബസിലുണ്ടായിരുന്നത്.

നവസരായ് ദേശീയ പാതയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് നിയന്ത്രണം വിട്ട
ബസ് ഇടിച്ചു കയറുകയായിരുന്നു. സൂറത്തില്‍ നിന്ന് വാല്‍സാദിലേക്ക് പോകുന്ന ബസിന് എതിര്‍വശത്തു നിന്നാണ് എസ്.യു.വി വന്നതെന്ന് നവ്‌സാരി പൊലീസ് സൂപ്രണ്ട് ഋഷികേശ് ഉപാധ്യായ് പറഞ്ഞു. ബസ്‌ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

എസ്.യു.വിയില്‍ സഞ്ചരിച്ചിരുന്നവര്‍ അങ്കലേശ്വര്‍ സ്വദേശികളാണ്.