കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒന്നര ശതമാനം ഇളവ് പ്രഖ്യാപിച്ചു

0
24


ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒന്നര ശതമാനം ഇളവ് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് പലിശ ഇളവ് ലഭിക്കുക. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ( central government has announced interest relief for agricultural loans ).

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ കന്നുകാലി പരിപാലനം നടത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കും. ബാങ്കുകള്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കിയാല്‍ കര്‍ശന നടപടിയാകും സ്വീകരിക്കുക. കടക്കെണിയില്‍ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്. 2022-23, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.