സഹപാഠികള്‍ പതിമൂന്നുകാരിയായ സഹപാഠിയെ പീഡിപ്പിച്ചു

0
63

മുംബൈ : സഹപാഠികള്‍ പതിമൂന്നുകാരിയായ സഹപാഠിയെ പീഡിപ്പിച്ചു. മാട്ടുങ്ക മുന്‍സിപ്പാലിറ്റി സ്‌കൂളില്‍ ക്ലാസ്സ് മുറിയില്‍ വെച്ചാണ് സംഭവം. പൊലീസ് പ്രതികളെ പിടികൂടി.

തിങ്കളാഴ്ചയാണ് സംഭവം. സഹപാഠികള്‍ നൃത്ത പരിശീലനത്തിനായി ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചത്.രണ്ട് പ്രതികളും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി മാട്ടുങ്ക പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരയും പ്രതികളും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം പെണ്‍കുട്ടി കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും അതിന് ശേഷം പ്രതികള്‍ക്കെതിരെ പരാതി നല്‍കുകയും ആയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 ഡിഎ (പതിനാറ് വയസ്സില്‍ താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുക), പോക്‌സോ വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസെടുത്തു.പ്രതികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.അതിന് ശേഷം ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലുള്ള ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.