ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ഇന്നാരംഭിക്കും

0
213

ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം ഇന്നാരംഭിക്കും. പൂനെയിൽ നിന്നാണ് വിവിധ ഹബുകളിലേക്കുള്ള വാക്സിൻ വിതരണം. വാക്സിൻ കുത്തിവയ്പ്പിന് രാജ്യം തയ്യാറായതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ സർക്കാർ കൊവിഷീൽഡിനായി പർച്ചേസ് ഓർഡർ നൽകിയതോടെ വാക്സിൻ വിതരണം ഉടൻ നടക്കുമെന്ന് ഉറപ്പായി.

വൈകാതെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വ്യോമമാർഗം കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്ക് വാക്സീന് എത്തിക്കും. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വാക്സിൻ കുത്തിവെപ്പ് ശനിയാഴ്ചയാണ് ആരംഭിക്കുക. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്സീനാണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.

ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസുകാർ, സൈനികർ തുടങ്ങി മുൻഗണനാ പട്ടികയിൽ ഉള്ള മൂന്നു കോടി പേർക്കാണ് ആദ്യം വാക്സിൻ ലഭിക്കുക. മുൻഗണനാ പട്ടികയിൽ ഉള്ളവരുടെ ചിലവ് കേന്ദ്ര സർക്കാർ വഹിക്കും. 50 വയസിന് മുകളിലുള്ളവരും 50 വയസിന് താഴെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും അടങ്ങിയ 27 കോടി പേർക്കാണ് രണ്ടാം ഘട്ടത്തിലാണ് വാക്സിൻ നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here