ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉടൻ യാഥാർഥ്യമാകും: പ്രധാനമന്ത്രി

0
3189

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വാക്‌സിനുകൾ പരീക്ഷണത്തിന്റെ പ്രധാനപ്പെട്ട ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിശ്ചയിച്ചത് നടത്തിയ ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്‌നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡിനെതിരെ പോരാടുന്നവരെ അഭിനന്ദിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ പോരാട്ടം വിജയം വരിക്കുമെന്നും പറഞ്ഞു. മഹത്തായ സേവനമാണ് ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത്. ദൃഡനിശ്ചയം കൊണ്ട് കോവിഡുണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കാനാകും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഡിജിറ്റൽ ആരോഗ്യപദ്ധതി പ്രഖ്യപിച്ച പ്രധാനമന്ത്രി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.