ഫുട്‌ബോൾ താരം ഡിയേഗോ മറഡോണ അന്തരിച്ചു

12
285

ഫുട്‌ബോൾ താരം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് താരം അന്തരിച്ചതെന്ന് അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ആഴ്ചകൾക്കു മുമ്പ് നടന്ന ബ്രെയിൻ സർജറിക്ക് ശേഷം താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.

1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. അർജൻറീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്‌ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.

12 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here