മകന്‍ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വൃദ്ധപിതാവ് കഴിഞ്ഞത് നാല് ദിവസം

0
23

ചണ്ഡീഗഡ് : മകന്റെ മൃതദേഹത്തിനൊപ്പം മകന്‍ മരിച്ചതറിയാതെ വൃദ്ധപിതാവ് കഴിഞ്ഞത് നാല് ദിവസം. മൊഹാലിയിലാണ് മകന്‍ ഉറങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച് മകന്റെ മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞത്.
ദത്തുപുത്രനായ സുഖ്വീന്ദര്‍ സിങ്ങിനൊപ്പം ബല്‍വന്ത് സിംഗ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

‘മൃതദേഹത്തിന് അരികില്‍ തന്നെയായിരുന്നു വൃദ്ധന്‍. അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഓര്‍മ്മയില്ലെന്ന് തോനുന്നു,’ പോള്‍ ചന്ദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തള്ളിത്തുറന്നാണ് വീട്ടിനകത്ത് കടന്നത്. അകത്തു കടന്നപ്പോള്‍ മകന്റെ മൃതദേഹത്തിനരികില്‍ വൃദ്ധന്‍ ഇരിക്കുന്നത് കണ്ടു. വയോധികന്‍ അര്‍ദ്ധ ബോധാവസ്ഥയിലും ഗുരുതരാവസ്ഥയിലുമായിരുന്നു. വൃദ്ധനെ ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹം ചികിത്സയിലാണ്.