ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയും ചലച്ചിത്രതാരവുമായ ഫൗസിയ ഹസൻ അന്തരിച്ചു

0
21

ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയും ചലച്ചിത്രതാരവുമായ ഫൗസിയ ഹസൻ അന്തരിച്ചു. മാലിദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസൻ ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് മരിച്ചത്. എൺപതുവയസായിരുന്നു. ശ്രീലങ്കയിലായിരുന്നു അന്ത്യം.

1994 നവംബർ മുതൽ 1997 വരെ ഐ എസ് ആർ ഒ ചാരക്കേസിന്റെ ഭാഗമായി മൂന്ന് വർഷം ഇവർ തടവിലായിരുന്നു. 35 വർഷത്തിലേറെ മാലിദ്വീപ് ചലച്ചിത്ര മേഖലയിൽ നിറസാന്നിധ്യമായിരുന്ന ഇവർ നൂറോളം ചലച്ചിത്രങ്ങളിളും വേഷമിട്ടു. 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫീസറായി സേവനം ചെയ്തു.