ട്രാവലർ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു

0
519

മുംബൈ: ട്രാവലർ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. സത്താറയിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് അപകടം.

നവി മുംബൈയിൽ നിന്ന് ഗോവയ്ക്ക് പോകുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ കരാട് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.