അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് (86) അന്തരിച്ചു

0
634

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് (86) അന്തരിച്ചു. കൊവിഡ് പോസറ്റീവായതിനെ കഴി ഓഗസ്റ്റിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രോഗം ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്‌തെങ്കിലും പിന്നീട് ആരോഗ്യനില മോശമായ അദ്ദേഹത്തെ നവംബർ രണ്ടിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ആരോഗ്യനില മോശമായ അദ്ദേഹം അല്പം മുൻപ് മരണപ്പെടുകയായിരുന്നു.

മൂന്ന് തവണ അസം മുഖ്യമന്ത്രിയായ അദ്ദേഹം 15 വർഷം അസം ഭരിച്ചു. 6 തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, അസം പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു.