ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കും, പ്രതീക്ഷയോടെ മോദി

0
90

ന്യൂഡല്‍ഹി : ജി 20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഇന്ന് ഏറ്റെടുക്കും. നവംബറില്‍ ബാലിയില്‍ ചേര്‍ന്ന് ജി 20 ഉച്ചകോടിയിലാണ് അടുത്ത ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയെ തിരഞ്ഞെടുത്തത്.

ഭീകരത, കാലാവസ്ഥാ വ്യതിയാനം, മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. ഒരു ഭൂമി ,ഒരു കുടുംബം, ഒരു ഭാവി, എന്ന പ്രമേയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഏകത്വം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജി-20 പ്രവര്‍ത്തിക്കും. ഇന്ത്യയുടെ നേതൃത്വത്തിലാവും ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന കുറിപ്പിനൊപ്പം റഷ്യ, സിംഗപ്പൂര്‍, നെതര്‍ലാന്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെയും അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്.

‘പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തത് മനുഷ്യരാശിക്ക് മൊത്തത്തില്‍ പ്രയോജനം ചെയ്യുന്നതിനായാണ്. ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുടെ ചിന്താഗതിയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള ഏറ്റവും നല്ല സമയമാണിത്. മറ്റ് വിഷയങ്ങള്‍ക്കൊപ്പം ഭക്ഷണം, വളങ്ങള്‍, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു’, പ്രധാനമന്ത്രി കുറിച്ചു.