ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു

0
30

ന്യൂഡല്‍ഹി: ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെയ്ക്കുകയായിരുന്നു.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന ഗുലാം നബി ആസാദിന്റെ പടിയിറക്കം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ജി 23 ഗ്രൂപ്പിന്റെ നേതാവായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ പ്രചാരണസമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ഏറ്റെടുത്തിരുന്നില്ല.

ആസാദിന്റെ രാജിക്കത്തില്‍ കേന്ദ്രത്തിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും അദ്ദേഹം പക്വതയില്ലാത്ത വിധം പെരുമാറിയെന്നും ഗുലാം നബി കത്തില്‍ വിമര്‍ശിക്കുന്നു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി.