സർക്കാർ ആശുപത്രിയിൽ തീപിടുത്തം, പത്ത് നവജാത ശിശുക്കൾ മരിച്ചു

0
686

മുംബയ്: സർക്കാർ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി.

ഒരു ദിവസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. നവജാത ശിശുക്കളെ പരിപാലിക്കുന്ന കെയർ യൂണറ്റിലാണ് അഗ്നിബാധയുണ്ടായത്. മറ്റ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സിവിൽ സർജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.