രാജ്കോട്ട്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹവുമായി സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവ് അറസ്റ്റിൽ. സിന്ധി ക്യാംപ് കോളനിയിലെ അമിത് ഹേമനാനി (34)എന്നയാളാണ് പിടിയിലായത്.
ഭാര്യ നൈന (30)യെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. സ്‌കൂട്ടറിന്റെ ഫൂട്‌ബോർഡിൽ മൃതദേഹം തിരുകിവെച്ച് പത്തു കിലോമീറ്ററോളം ഇയാൾ സഞ്ചരിച്ചിരുന്നു. മൃതദേഹത്തിന്റെ കാൽ നിലത്തുരയുന്നത് ശ്രദ്ധയിൽ പെട്ട വീട്ടുകാരാണ് സ്‌കൂട്ടർ തടഞ്ഞുനിർത്തി ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചത്.
റോഷിശാല വരെ ഇയാൾ മൃതദേഹവുമായി സഞ്ചരിച്ചു. ചോദ്യം ചെയ്യലിൽ അടുത്തുള്ള കാട്ടിൽ മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്.