ലൈംഗീകത നിഷേധിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍

0
46

ലൈംഗീകത നിഷേധിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബംഗളൂരുവിലെ മഡിവാള മാരുതി ലേഔട്ടില്‍ താമസിക്കുന്ന പൃഥ്വിരാജാണ് ഭാര്യയെ അരും കൊല ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒമ്പത് മാസം മുമ്പാണ് പൃഥ്വിരാജ് ജ്യോതി കുമാരിയെ വിവാഹം കഴിച്ചത്. ബിഹാര്‍ സ്വദേശിയായ ഇയാള്‍ 15 വര്‍ഷമായി ബംഗളൂരുവിലാണ് താമസം. ഇയാള്‍ക്ക് ഇലക്ട്രോണിക്സ് സാധനങ്ങളുടെ കച്ചവടമാണ്. പൃഥ്വിരാജ് ജ്യോതി കുമാരിയെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി, തിരികെ വരുംവഴി കൊലപ്പെടുത്തുകയായിരുന്നു. ഓഗസ്റ്റ് 3 മുതല്‍ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഓഗസ്റ്റ് 5നാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭാര്യ ജ്യോതി കുമാരി തന്റെ ജന്മഗ്രാമമായ സീതാമര്‍ഹിയോട് ചേര്‍ന്നുള്ള ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും വിവാഹശേഷമാണ് ബംഗളൂരുവിലേക്ക് താമസം മാറിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

നേരത്തെ രണ്ട് തവണ ജ്യോതി കുമാരി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നും എന്നാല്‍ വൈകുന്നേരത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നുവെന്നും പൃഥ്വിരാജ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡല്‍ഹിയിലേക്ക് മാറാന്‍ ഭാര്യ തന്നെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ തന്റെ ബിസിനസ് ബംഗളൂരു കേന്ദ്രീകരിച്ചായതിനാലാണ് അതിന് തയ്യാറാവാത്തത്. ഓഗസ്റ്റ് 3നാണ് ഭാര്യയെ കാണാതായതെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പരാതിയില്‍ പറയുന്നു.