ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു

0
291

മുംബൈ: ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന യുവാവിനായുള്ള തെരച്ചില്‍ തുടരുന്നു. മുംബൈയ്ക്കടുത്ത് വസായി റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഒളിവില്‍ പോയ ഭര്‍ത്താവിനെയും രണ്ട് മക്കളെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

ഗൊരഖ്പൂരില്‍ നിന്ന് ബാന്ദ്രയിലേക്കുള്ള അവാദ് എക്‌സ്പ്രസ് മുന്നിലേക്കാണ് ഭാര്യയെ ഇയാളള്‍ തള്ളിയിട്ടത്. തുടര്‍ന്ന് 2 ഉം 5 ഉം വയസുള്ള രണ്ട് കുട്ടികളുമായി പ്രതി മുങ്ങുകയായിരുന്നു.

വസായിയില്‍ നിന്ന് ദാദറിലേക്കും അവിടെ നിന്നും കല്യാണിലേക്കും പ്രതി കടന്നതായാണ് വിവരം. അവിടെ നിന്ന് ഒരു ഓട്ടോയില്‍ കയറുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായതായി സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൊരാളുടെ ഫോണ്‍ വാങ്ങി യുവതി ആരെയോ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതാരാണെന്നും പൊലീസ് അന്വേഷിക്കുകയാണ്.