കൊച്ചി: ഇന്ത്യ നിര്‍മിച്ച നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ് കപ്പല്‍ രാജ്യത്തിനായി പ്രധാനമന്ത്രി സമര്‍പ്പിച്ചത്. നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.
76 ശതമാനം പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചാണ് 15 വര്‍ഷം കൊണ്ടാണ് കപ്പല്‍ നിര്‍മ്മാണ് പൂര്‍ത്തിയാക്കിയത്.രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പല്‍ കൂടിയാണിത്.രണ്ട് ഫുട്‌ബോള്‍ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കിന്.30 എയര്‍ ക്രാഫ്റ്റുകള്‍ ഒരു സമയം കപ്പലില്‍ നിര്‍ത്തിയിടാം എന്ന സവിശേഷതയും ഐഎന്‍എസ് വിക്രാന്തിനുണ്ട്.നീളം 262 മീറ്ററും ഉയരം 59 മീറ്ററും ആണ്.