മൂന്നു വയസ്സുകാരിയെ പുലി കൊന്നുതിന്നു

0
24

അംറേലി: ഗുജറാത്തിലെ അംറേലി ജില്ലയില്‍ മൂന്നു വയസ്സുകാരിയെ പുലി കൊന്നുതിന്നു. ജില്ലയിലെ ജീര ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിനടുത്തുനിന്ന് കുട്ടിയെ കടിച്ചുകൊണ്ടുപോകുകയായിരുന്നു.

പാതി തിന്നനിലയില്‍ പിന്നീട് മൃതദേഹം കണ്ടെത്തി. പുലിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. നേരത്തെയും ഇവിടെ പ്രദേശവാസികളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായിരുന്നു.