ഡല്‍ഹിയില്‍ ശക്തമായ ശക്തമായ ഭൂകമ്പം

0
29

ഡല്‍ഹിയില്‍ ശക്തമായ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ചലനം ഡല്‍ഹിയുടെ പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഉത്തരാഖണ്ഡിലെ പിത്തോറഗറില്‍ നിന്ന് 148 കിമി മാറി നേപ്പാളിലായിരുന്നു ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം. ഒരു മിനിറ്റില്‍ താഴെ മാത്രം അനുഭവപ്പെട്ട ഭൂചലനത്തില്‍ വീടിനകത്തെ വസ്തുക്കളും മറ്റും താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.