അഞ്ച് വയസുകാരിയെ അമ്മ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

0
182

ബെംഗളൂരു: ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ നാലാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ബെംഗളൂരുവിലാണ് സംഭവം. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ സുഷമയും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ ചേർന്ന് തടയുകയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ആരോഗ്യം മോശമായതിനാൽ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു.

ജനിച്ചതു മുതൽ കുഞ്ഞിന് ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. ഇതിനു മുൻപും സുഷമ കുഞ്ഞിനെ ഒഴിവാക്കാനായി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു.