ലഹരിമരുന്ന് നല്‍കി ബലാല്‍സംഘം; മിര്‍ച്ചി ബാബ അറസ്റ്റില്‍

0
31

ഭോപാല്‍: മധ്യപ്രദേശില്‍ സന്ന്യാസി ബാബ വൈരാഗ്യാനന്ദ ഗിരി അറസ്റ്റില്‍. ലഹരിമരുന്നു നല്‍കി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്തെന്ന അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ്. ‘മിര്‍ച്ചി ബാബ’ എന്നറിയപ്പെട്ടിരുന്ന ബാബ വൈരാഗ്യാനന്ദ ഗിരിക്ക് നിരവധി അനുയായികളുണ്ട്. മധ്യവയസ്‌കയായ സ്ത്രീയാണ് ‘മിര്‍ച്ചി ബാബ’ ക്കെതിരെ പരാതി നല്‍കിയതെന്നും ഐപിസി 376 അനുസരിച്ച് ബലാല്‍സംഗത്തിനു കേസെടുത്തെന്നും എസിപി നിധി സക്സേന ഭോപാലില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗര്‍ഭധാരണത്തിന് ചികില്‍സ നല്‍കാമെന്നു വൈരാഗ്യാനന്ദ ഗിരി ഇവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.
ജൂലൈയില്‍ ആണ് ഇവര്‍ ചികിത്സയ്ക്കായി ‘മിര്‍ച്ചി ബാബ’ യുടെ ആശ്രമത്തില്‍ എത്തിയത്. ലഹരിമരുന്നു കലര്‍ത്തിയ ഗുളികകള്‍ നല്‍കിയശേഷം ഇത് കഴിച്ചാല്‍ ഫലമുണ്ടാകുമെന്നു ബാബ പറഞ്ഞെന്നും ബോധം മറഞ്ഞശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു.