ദലിത് വിദ്യാർഥിയുടെ കൊലപാതകം, കോൺഗ്രസ് എംഎൽഎ രാജിവെച്ചു

0
121

അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ രാജിവെച്ചു. സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടതിനാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ ഇന്ദ്രകുമാർ മേഘ്വാളിനെ അധ്യാപകൻ ക്രൂരമായി മർദിച്ചത്.

രാജസ്ഥാനിലെ അത്രു മണ്ഡലത്തിലെ എംഎൽഎ ആണ് പനചന്ദ് മേഘ്വാൾ. താൻ പദവിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൈമാറി.