മകളെ പീഡിപ്പിച്ചത് പരാതിപ്പെടാനെത്തിയ അമ്മയെ പൊലീസുദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു

0
23

ലക്നൗ: മകളെ ബലാത്സംഗം ചെയ്തത് പരാതിപ്പെടാനെത്തിയ അമ്മയെ പൊലീസുദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു.ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം.

ഹാജി ഷെരിഫ് ഔട്ട്പോസ്റ്റിലെ ഇന്‍ചാര്‍ജായിരുന്ന അനൂപ് മൗര്യയാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. മകളെ ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ സ്ത്രീയെ പരാതിയില്‍ ഒപ്പുവയ്ക്കാനെന്ന് പറഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്നിവര്‍ എസ് പിക്ക് പരാതി നല്‍കിയതോടെ അനൂപ് മൗര്യ അറസ്റ്റിലായി.