എലിവിഷം പുരട്ടിയ തക്കാളി നൂഡിൽസിൽ,യുവതി മരിച്ചു

0
15

മുംബൈ: എലിവിഷം പുരണ്ട തക്കാളി ചേർത്ത ഭക്ഷണം കഴിച്ച് യുവതി മരിച്ചു. മുംബൈ മലാദിയിലെ പാസർ വാദിയിലാണ് സംഭവം. രേഖ നിഷാദ് എന്ന 27കാരിയാണ് എലിവിഷം പുരണ്ട തക്കാളി ചേർത്തുണ്ടാക്കിയ ന്യൂഡിൽസ് കഴിച്ച് മരണപ്പെട്ടത്.എലിയെ കൊല്ലാൻ രേഖ തക്കാളി വിഷം പുരട്ടിവെച്ചിരുന്നു.

എന്നാൽ, പിറ്റേ ദിവസം ഇത് ഓർക്കാതെ ഇതേ തക്കാളി ഉപയോഗിച്ച് രേഖ ന്യൂഡിൽസ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ന്യൂഡിൽസ് കഴിച്ചതിന് പിന്നാലെ രേഖക്ക് ശക്തമായ ഛർദി അനുഭവപ്പെട്ടു. തുടർന്ന് ഭർത്താവും സഹോദരനും കൂടി രേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ രേഖ മരണപ്പെടുകയായിരുന്നു. ബുധനാഴ്ച്ചയാണ് മരണം സ്ഥിരീകരിച്ചത്. ടിവി കാണുന്നതിനിടെ ശ്രദ്ധിക്കാതെ അബദ്ധത്തിൽ തക്കാളി ന്യൂഡിൽസിൽ ചേർത്ത് രേഖ കഴിക്കുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്‌പെക്ടർ മുസ ദേവർഷി പറഞ്ഞു.